Census 2027: India's First Digital Census – Key Facts
ഇന്ത്യയുടെ ആദ്യ ഡിജിറ്റൽ സെൻസസ് 2027: 16-ാമത് സെൻസസ്, രണ്ട് ഘട്ടങ്ങൾ, ബ്രാൻഡ് അംബാസഡർ, മാസ്കോട്ടുകൾ, ടോൾ ഫ്രീ നമ്പർ എന്നിവയുൾപ്പെടെ പരീക്ഷയ്ക്ക് വേണ്ട പ്രധാന വസ്തുതകൾ.
2026-2027-ൽ നടക്കുന്ന ഇന്ത്യൻ സെൻസസിനെക്കുറിച്ചുള്ള പ്രധാന വസ്തുതകൾ. കേരള PSC ഉൾപ്പെടെ എല്ലാ മത്സരപ്പരീക്ഷകൾക്കും പ്രധാനപ്പെട്ട ടോപ്പിക്കാണ്.
അടിസ്ഥാന വിവരങ്ങൾ
- ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സെൻസസ് ആണ് 2027-ലേത്. എന്യൂമറേറ്റർമാർ സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിക്കും; പൗരന്മാർക്ക് സ്വയം വിവരങ്ങൾ നൽകാനുള്ള (self-enumeration) സൗകര്യവും ആദ്യമായി.
- ഇന്ത്യയിലെ 16-ാമത് സെൻസസ്, സ്വതന്ത്ര ഇന്ത്യയിലെ 8-ാമത് സെൻസസ്.
- രണ്ട് ഘട്ടങ്ങൾ: ഘട്ടം 1 – ഭവന കണക്കെടുപ്പ് (Houselisting), ഘട്ടം 2 – ജനസംഖ്യാ കണക്കെടുപ്പ് (Population Enumeration).
- ഹൗസ്ലിസ്റ്റിംഗ് 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ; ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി മുതൽ. റഫറൻസ് തീയതി: 2027 മാർച്ച് 1 അർദ്ധരാത്രി.
പ്രത്യേകതകൾ
- ബ്രാൻഡ് അംബാസഡർ: പ്രശസ്ത മണൽശില്പി സുദർശൻ പട്നായിക് (ഒഡീഷ; പത്മശ്രീ 2014).
- ഔദ്യോഗിക മാസ്കോട്ടുകൾ: പ്രഗതി (വനിതാ എന്യൂമറേറ്റർ), വികാസ് (പുരുഷ എന്യൂമറേറ്റർ).
- ടോൾ ഫ്രീ ഹെൽപ്പ്ലൈൻ: 1855 (ആദ്യ ഘട്ടവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്).
- 1931-ന് ശേഷം ആദ്യമായി ജാതി വിവരങ്ങൾ ശേഖരിക്കുന്ന സെൻസസ്.
- നടത്തിപ്പ്: രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ ഓഫ് ഇന്ത്യ – നിലവിൽ മൃത്യുഞ്ജയ് കുമാർ നാരായൺ.
ചരിത്രപരമായ വസ്തുതകൾ
- ഇന്ത്യയിലെ ആദ്യ സെൻസസ്: 1872 (വൈസ്രോയി ലോർഡ് മേയോ).
- ആദ്യ ക്രമബദ്ധമായ (സിൻക്രണസ്) സെൻസസ്: 1881 (വൈസ്രോയി ലോർഡ് റിപ്പൺ).
- സെൻസസ് കേന്ദ്ര ലിസ്റ്റിൽ (Union List) ഉൾപ്പെട്ട വിഷയം; ഓരോ 10 വർഷത്തിലും നടത്തുന്നു.
- അവസാന സെൻസസ്: 2011; 2021-ലേത് കോവിഡ്-19 കാരണം മാറ്റിവച്ചു.
- സെൻസസ് വിവരശേഖരണം നിയന്ത്രിക്കുന്ന നിയമം: സെൻസസ് ആക്ട്, 1948.