Daily Current Affairs – 2 October 2026
യ.പി.എസ്.സി ശതാബ്ദി, ഗ്രീൻ എനർജി കോറിഡോർ ഫേസ്-3, ലോക ബഹിരാകാശ വാരം, AIME-2026 നാവികാഭ്യാസം, അന്താരാഷ്ട്ര മുതിർന്ന പൗരന്മാരുടെ ദിനം — ഒക്ടോബർ 2-ലെ അഞ്ച് പ്രധാന വാർത്തകൾ.
2026 ഒക്ടോബർ 2-ലെ പ്രധാന ദേശീയ-അന്തർദേശീയ വാർത്തകൾ — കേരള PSC പരീക്ഷയ്ക്ക് പ്രധാനപ്പെട്ട അഞ്ച് വിഷയങ്ങൾ.
യു.പി.എസ്.സി ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം
കേന്ദ്ര പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സ്ഥാപന ചരിത്രത്തിലെ 100 വർഷങ്ങൾ പൂർത്തിയാക്കി വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു (1926 ഒക്ടോബർ 1 – 2026 ഒക്ടോബർ 1). PSC പരീക്ഷാ അറിവിലേക്ക്: 1926-ൽ ലീ കമ്മീഷണ്ടെ ശുപാർഷ പ്രകാരമാണ് 'പബ്ലിക് സർവീസ് കമ്മീഷൻ' നിലവിൽ വന്നത്; ഭരണഘടനയുടെ 315 മുതൽ 323 വരെയുള്ള അനുച്ഛേദങ്ങളാണ് യു.പി.എസ്.സിയുടെ ഘടനയും അധികാരങ്ങളും വ്യക്തമാക്കുന്നത്.
ഗ്രീൻ എനർജി കോറിഡോർ മൂന്നാം ഘട്ടത്തിന് കേന്ദ്ര അംഗീകാരം
പുനരുപയോഗ ഊർജ്ജ വിതരണം ശക്തിപ്പെടുത്തുന്നതിനായുള്ള 'ഗ്രീൻ എനർജി കോറിഡോർ ഫേസ്-3' പദ്ധതിക്ക് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകി. ₹1,86,405 കോടി അടങ്കലിൽ 2032-33 ഓടെ 135 ഗിഗാവാട്ട് പുനരുപയോഗ ഊർജ്ജം ഗ്രിഡിലേക്കും 50 ഗിഗാവാട്ട് അവർ ബാറ്ററി സംഭരണ ശേഷിയും ലക്ഷ്യമിടുന്നു — ഊർജ്ജ-പരിസ്ഥിതി വിഭാഗം ചോദ്യങ്ങൾക്ക് പ്രധാനം.
ലോക ബഹിരാകാശ വാരം 2026: ഒക്ടോബർ 4 മുതൽ 10 വരെ
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC), LPSC, IISU എന്നിവയുടെ നേതൃത്വത്തിൽ ലോക ബഹിരാകാശ വാരം ആചരിക്കുന്നു. 2026-ലെ പ്രമേയം "Rocket Revolution". കേരളത്തിലെ ബഹിരാകാശ സ്ഥാപനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രസക്തം.
ഇന്തോ-ആസിയാൻ നാവികാഭ്യാസം 'AIME-2026'ന് തുടക്കം
ഇന്ത്യ-ആസിയാൻ രാജ്യങ്ങളുടെ രണ്ടാമത് സംയുക്ത നാവികാഭ്യാസം (AIME-2026) ഫിലിപ്പീൻസിലെ സുബിക് ബേയിൽ ആരംഭിച്ചു. ഭാരതീയ നാവികസേനയെ പ്രതിനിധീകരിച്ച് INS സഹ്യാദ്രി, INS കുലിഷ് യുദ്ധക്കപ്പലുകൾ പങ്കെടുക്കുന്നു — പ്രതിരോധ-അന്തർദേശീയ ബന്ധ വിഭാഗത്തിന് പ്രധാനം.
ഒക്ടോബർ 1: അന്താരാഷ്ട്ര മുതിർന്ന പൗരന്മാരുടെ ദിനം
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 1 അന്താരാഷ്ട്ര മുതിർന്ന പൗരന്മാരുടെ ദിനമായി ആചരിച്ചു. 2026-ലെ പ്രമേയം: "The Age of Longevity: Rethinking Systems for Longer Lives". പ്രധാന ദിനങ്ങളും പ്രമേയങ്ങളും PSC-യിൽ സ്ഥിരം ചോദ്യമേഖല.