2026 ഒക്ടോബർ 18-ലെ കറന്റ് അഫയേഴ്സ്
2026 ഒക്ടോബർ 18-ലെ പ്രധാന കറന്റ് അഫയേഴ്സ് — കേരള വഖഫ് ബോർഡ് ചെയർമാൻ, പുതിയ റാംസർ സൈറ്റുകൾ, വിവരകാശ നിയമത്തിന്റെ 21-ാം വാർഷികം.
2026 ഒക്ടോബർ 18-ലെ പ്രധാന കറന്റ് അഫയേഴ്സ് — വഖഫ് ബോർഡ്, റാംസർ സൈറ്റുകൾ, വിവരകാശ നിയമം.
കേരള വഖഫ് ബോർഡ് ചെയർമാൻ: എം.സി. മയിൻ ഹാജി
പുനഃസംഘടിപ്പിച്ച കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പുതിയ ചെയർമാനായി എം.സി. മയിൻ ഹാജിയെ (ഐ.യു.എം.എൽ സംസ്ഥാന വൈസ് പ്രസിഡന്റ്) നിയമിച്ചു. ഒക്ടോബർ 16-ലെ സർക്കാർ ഉത്തരവും കേരള ഗസറ്റ് വിജ്ഞാപനവും വഴിയാണ് നിയമനം; ഒക്ടോബർ 17-നാണ് പ്രഖ്യാപനം.
- ഒമ്പത് അംഗങ്ങളുള്ള പുതിയ ബോർഡ്; മാർച്ചിൽ രൂപവത്കരിച്ച കെ.എസ്. ഹംസ അധ്യക്ഷനായ മുൻ ബോർഡ് പിരിച്ചുവിട്ടു
- വഖഫ് നിയമം (1995-ലെ കേന്ദ്ര നിയമം, 2025-ൽ ഭേദഗതി) പ്രകാരമാണ് ബോർഡ് പ്രവർത്തിക്കുന്നത്
- കേരള വഖഫ് ബോർഡ് ആസ്ഥാനം: എറണാകുളം (കൊച്ചി)
ഇന്ത്യയുടെ റാംസർ സൈറ്റുകൾ 103 ആയി: സുഖ്ന തടാകവും സൗജ് ജീലും
ചണ്ഡീഗഢിലെ സുഖ്ന തടാകവും (Sukhna Wetland) ഉത്തർപ്രദേശിലെ മെയിൻപുരിയിലുള്ള സൗജ് ജീലും (Sauj Jheel) ഇന്ത്യയിലെ ഏറ്റവും പുതിയ റാംസർ സൈറ്റുകളായി പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ഒക്ടോബർ 15-നാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ എണ്ണം 103 ആയി.
- സുഖ്ന തടാകം: ചണ്ഡീഗഢിന്റെ ആദ്യ റാംസർ സൈറ്റ്; 1958-ൽ നിർമ്മിച്ച മനുഷ്യനിർമ്മിത ജലസംഭരണി
- സൗജ് ജീൽ: ഗംഗാ നദീതടത്തിലെ ശുദ്ധജല തടാകം; 20,000-ത്തിലധികം ജലപക്ഷികൾ, സാരസ് കൊക്കുകൾ
- റാംസർ ഉടമ്പടി: 1971 ഫെബ്രുവരി 2-ന് ഇറാനിലെ റാംസറിൽ ഒപ്പുവെച്ചു
വിവരകാശ നിയമത്തിന് 21 വയസ്സ്
രാജ്യത്ത് സുതാര്യത ഉറപ്പാക്കിയ വിവരകാശ നിയമത്തിന് (Right to Information Act, 2005) 21 വർഷം പൂർത്തിയായി.
- നിയമം പാർലമെന്റ് പാസാക്കിയത്: 2005 ജൂൺ 15; പ്രാബല്യത്തിൽ വന്നത്: 2005 ഒക്ടോബർ 12
- 2026 ഒക്ടോബർ 12-ന് 21 വർഷം തികഞ്ഞു